കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി ചി​പ്പി​ലി​ത്തോ​ട് മ​ല​യി​ല്‍ തീ​പി​ടിത്തം. ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

അഗ്‌നിശമന സേനയും പോ​ലീ​സും പ്ര​ദേ​ശ​ത്ത് എ​ത്തി​യെ​ങ്കി​ലും തീ​പി​ടിത്തം ഉ​ണ്ടാ​യ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ പ്ര​യാ​സ​മാ​ണ്. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ ​നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.