മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 100 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന ബൗ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സോ റ​ബാ​ഡ. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ സ്റ്റാ​ർ പേ​സ​ർ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

64 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് റ​ബാ​ഡ 100 വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. 70-ാം മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് ശ​ത​കം തി​ക​ച്ച ല​സി​ത് മ​ലിം​ഗ​യു​ടെ റി​ക്കാ​ർ​ഡാ​ണ് റ​ബാ​ഡ തി​രു​ത്തി​യ​ത്. 81-ാം മ​ത്സ​ര​ത്തി​ൽ 100 വി​ക്ക​റ്റു​ക​ൾ ക​ട​ന്ന ഹ​ർ​ഷ​ൽ പ​ട്ടേ​ൽ ആ​ണ് പ​ട്ടി​ക​യി​ലെ മൂ​ന്നാ​മ​ൻ. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ലെ വേ​ഗ 100 വി​ക്ക​റ്റ് റി​ക്കാ​ർ​ഡും പ​ട്ടേ​ലി​ന്‍റെ പേ​രി​ലാ​ണ്.

ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​മി​ത് മി​ശ്ര എ​ന്നി​വ​ർ 82 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ആ​ശി​ഷ് നെ​ഹ്റ, റാ​ഷി​ദ് ഖാ​ൻ എ​ന്നി​വ​ർ 83 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് 100 വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്.

ഏ​റ്റ​വും കു​റ​ച്ച് പ​ന്തു​ക​ൾ(1,438) ഉ​പ​യോ​ഗി​ച്ച് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ താ​ര​വും റ​ബാ​ഡ​യാ​ണ്. മ​ലിം​ഗ, ഡ്വെ​യ്ൻ ബ്രാ​വോ, പ​ട്ടേ​ൽ എ​ന്നി​വ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം 1,619, 1,622, 1,647 പ​ന്തു​ക​ളി​ലാ​ണ് ഐ​പി​എ​ൽ വി​ക്ക​റ്റ് നേ​ട്ടം മൂ​ന്ന​ക്കം ക​ട​ത്തി​യ​ത്.