പൂരം വിളംബരത്തിന് തിടമ്പേറ്റാൻ എറണാകുളം ശിവകുമാർ
Friday, April 14, 2023 1:09 AM IST
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് വഹിച്ച്, വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരവാതിൽ ശിവകുമാർ തുറക്കുന്നതോടെയാകും പൂരം ചടങ്ങുകൾ ആരംഭിക്കുക.
കൊച്ചിൻ ദേവസ്വം ബോര്‍ഡ്, ഘടകപൂര സമിതികൾ എന്നിവരുടെ യോഗത്തിലാണ് തിടമ്പ് വഹിക്കാൻ ശിവകുമാറിനെ തെരഞ്ഞെടുത്തത്. ആനപ്രേമികളുടെ പ്രിയ കൊമ്പനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് തിടമ്പ് വഹിക്കാൻ അവസരം നൽകണമെന്ന് ആവശ്യം ഉയർന്നെങ്കിലും ദേവസ്വം ഇത് പരിഗണിച്ചില്ല.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.