വീണാ ജോർജിനെതിരായ പോസ്റ്റർ; രണ്ട് പേർ കൂടി അറസ്റ്റിൽ
Wednesday, April 12, 2023 10:33 PM IST
പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ കൂടി അറസ്റ്റിലായി. ഓർത്തഡോക്സ് യുവജനസംഘം പ്രവർത്തകരായ ജിനു കളിയിക്കൽ, ബിനിൽ ബിനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ ഇരുവരെയും ഇന്ന് വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ കേസിൽ മറ്റ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
സഭാ തര്‍ക്കത്തിലും ചര്‍ച്ച് ബില്ലിലും മന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടാണ് ഒസിവൈഎം പ്രവർത്തകർ പോസ്റ്ററുകള്‍ പതിച്ചത്.