കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യം: വിമര്‍ശനവുമായി ഹൈക്കോടതി
Tuesday, April 11, 2023 4:01 PM IST
കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ കൊച്ചിയിലെ റോഡുകളില്‍ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്നും പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും കോടതി പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ നടപടിക്കിടയിലാണ് നഗരസഭാ അധികൃതരെ വിമര്‍ശിച്ചത്. ഇ -കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
മറുപടയില്‍, കൊച്ചി കോര്പ്പറേഷന് പ്രതിദിനം 210 മുതല്‍ 230 ടണ്‍വരെ ജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു. ഈ മാസം നാലുമുതല്‍ പഴകിയ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാല്‍ പലയാളുകളും വഴിയില്‍ മാലിന്യം തള്ളുന്നതാണ് പ്രശ്നമെന്ന് സെക്രട്ടറി വ്യക്തമാക്കി.