പാ​ല​ക്കാ​ട്: അ​രി​ക്കൊ​മ്പ​നെ പ​റ​മ്പി​ക്കു​ള​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ല്‍ തു​ട​ങ്ങി. രാ​വി​ലെ 6ന് ​തു​ട​ങ്ങി​യ ഹ​ര്‍​ത്താ​ല്‍ വൈ​കി​ട്ട് 6 വ​രെ തു​ട​രും.

പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നി​ല്ല.

ഒ​രു കാ​ര​ണ​വ​ശാ​ലും അ​രി​ക്കൊ​മ്പ​നെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ര്‍. ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.