എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Monday, April 10, 2023 11:34 AM IST
ന്യൂഡൽഹി: ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറിയതാണ് കാരണം.
225 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ111 വിമാനമാണ് തിരിച്ചിറക്കിയത്. സംഭവത്തെതുടർന്നു വിമാന കന്പനി ഡൽഹി എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.