എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ വിജേഷ് പിള്ളയെ ചോദ്യംചെയ്യുന്നു
Friday, April 7, 2023 2:45 PM IST
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയില്‍ വിജേഷ് പിള്ളയെ പോലീസ് ചോദ്യം ചെയ്യുന്നു. സിപിഎമ്മിന്റെ പരാതിയില്‍ കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ വിജേഷ് പിള്ള വഴി ഗോവിന്ദന് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. എന്നാല്‍ സ്വപ്നയും വിജേഷും ചേര്‍ന്ന ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് സിപിഎം നിലപാട്.
കേസില്‍ സ്വപ്ന സുരേഷിനും അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.