രാഹുലിന്റെ ഓഫീസിലെ ഫോൺ കട്ട് ചെയ്ത് ബിഎസ്എൻഎൽ
Thursday, April 6, 2023 6:55 PM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് ബിഎസ്എൻഎൽ.
എംപി സ്ഥാനത്ത് നിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടതോടെയാണ് ബിഎസ്എൻഎൽ ഈ തീരുമാനമെടുത്തത്. തിടുക്കത്തിൽ എടുത്ത ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.