ചി​ന്ന​ക്ക​നാ​ൽ: വീ​ടി​നു നേ​രെ വീ​ണ്ടും അ​രി​ക്കൊ​ന്പ​ൻ എ​ന്ന കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ അ​രി​ക്കൊ​ന്പ​ൻ വീ​ട് ത​ക​ർ​ത്തു.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും ഷെ​ഡു​മാ​ണ് ത​ക​ർ​ത്ത​ത്. വി.​ജെ. ജോ​ർ​ജ് എ​ന്ന​യാ​ളു​ടെ വീ​ടാ​ണ് നശിപ്പിച്ചത്. അ​യ​ൽ​വാ​സി​ക​ളും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ആ​ന​യെ തു​ര​ത്തി.