വയോധികൻ പാറക്കുളത്തിൽ മരിച്ച നിലയിൽ
Thursday, April 6, 2023 3:23 PM IST
അടൂര്‍: പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൈപ്പേത്തടം പാറമടയിലെ കുളത്തില്‍ വീണു വയോധികന് മരിച്ചു. ഇളംപള്ളില്‍ ചരുവിളയില്‍ ജോര്‍ജാണ് (88) മരിച്ചത്.
പാറമടയ്ക്ക് അരികിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ കുളത്തിലേക്കു വീണതാകാമെന്നാണ് നിഗമനം. അടൂർ ഫയർഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്തു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.