ട്രെയിന്‍ തീവയ്പ്പ്: പ്രതിയുടെ പ്രാഥമികമൊഴി പുറത്ത്; യുഎപിഎ ചുമത്തിയേക്കും
Thursday, April 6, 2023 11:01 AM IST
കണ്ണൂര്‍: എലത്തൂരില്‍ ട്രെയിനിന് തീവച്ച പ്രതി ഷറൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തിയേക്കും. സെക്ഷന്‍ 15,16 എന്നിവ ചുമത്താനാണ് സാധ്യത. അന്തിമ തീരുമാനം പ്രതിയെ കോടതിയില്‍ എത്തിക്കും മുമ്പുണ്ടാകും.
ഇതിനിടെ ഷറൂഖ് സെയ്ഫിയുടെ പ്രാഥമികമൊഴി പുറത്തുവന്നു. തീവയ്പ്പിനുശേഷം അതേ ട്രെയിനില്‍ തന്നെ രാത്രി 11ന് കണ്ണൂരിലെത്തിയെന്നും സ്റ്റേഷനില്‍ പരിശോധന നടക്കുമ്പോള്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നെന്നുമാണ് പ്രതി പറയുന്നത്.
പിന്നീട് പുലര്‍ച്ചയോടെ മരു സാഗര്‍ എക്സ്പ്രസ് ട്രെയിനില്‍ രത്നഗിരിയിലേക്ക് പോയി. രത്നഗിരിക്ക് മുമ്പുള്ള സ്റ്റേഷനില്‍ ട്രെയിന്‍ വേഗത കുറച്ചപ്പോള്‍ ട്രെയിനില്‍നിന്ന് ചാടുകയുംപരിക്കേല്ക്കുകയും ചെയ്തു.
കേരളത്തിലെത്തുന്നത് ആദ്യമാണെന്നും പ്രതി പറഞ്ഞു. അക്രമം നടത്തിയതെന്തിനെന്ന ചോദ്യത്തിന് "തന്റെ കുബുദ്ധി' എന്നാണ് മൊഴി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് വിവരം.