കെ.സി. വേണുഗോപാലിന്റെ പേരിൽ പണം തട്ടാൻ ശ്രമം
Wednesday, April 5, 2023 10:29 PM IST
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് ഉപയോഗിച്ച് ഫോണിലൂടെ പണം തട്ടാൻ ശ്രമം.
രാജ്യത്തെ വിവിധ പിസിസി അധ്യക്ഷന്മാർക്കും പാർട്ടി നേതാക്കൾക്കും വേണുഗോപാലെന്ന വ്യാജേന പണം ആവശ്യപ്പെട്ടുള്ള ഫോൺകോളുകൾ ലഭിച്ചു. സംഭവമറിഞ്ഞയുടൻ വേണുഗോപാൽ ഡിജിപിക്ക് പരാതി നൽകി.