രാഹുലിന് പിന്തുണയർപ്പിച്ച് യൂത്തന്മാർ; രാജ്ഭവനിലേക്ക് നൈറ്റ് മാർച്ച്
Tuesday, April 4, 2023 11:10 PM IST
തിരുവനന്തപുരം: വിവാദ പരാമർശങ്ങളുടെ പേരിൽ ലോക്സഭാംഗത്വം നഷ്ടമായ രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് നൈറ്റ് മാർച്ച് നടത്തി.
പന്തങ്ങൾ കൈയിലേന്തി, കേന്ദ്ര സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യൂത്തന്മാർ മാർച്ച് നടത്തിയത്. മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെ.എസ്. ശബരിനാഥൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
രാഹുലിന് പിന്തുണയർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ രാജ്യമെമ്പാടും നടത്തുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായി ആണ് മാർച്ച് സംഘടിപ്പിച്ചത്.