തുടർതോൽവികൾ വിനയായി; പോട്ടറെ ചെൽസി പുറത്താക്കി
Monday, April 3, 2023 10:04 AM IST
ലണ്ടൻ: തുടർപരാജയങ്ങളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഷ്ടപ്പെടുന്ന ചെൽസിയുടെ പരിശീലക സ്ഥാനത്തുനിന്ന് ഗ്രഹാം പോട്ടറെ ക്ലബ് അധികൃതർ പുറത്താക്കി. പോട്ടറുമായുള്ള കരാർ അവസാനിപ്പിക്കുന്ന കാര്യം ക്ലബ് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പുറത്തു വിട്ടത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോടു തോറ്റതു പോട്ടറുടെ വിധിയെഴുതി. ഈ പരാജയത്തോടെ ചെൽസി പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പുതിയ പരിശീലകൻ ആരായിരിക്കുമെന്ന് ചെൽസി പ്രഖ്യാപിച്ചിട്ടില്ല.