മോ​സ്കോ: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന വ്ലോ​ഗു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന വ്ലാ​ഡ്ലൻ ട​ടാ​ർ​സ്കി(​മാ​ക്സിം ഫോ​മി​ൻ) എ​ന്ന യു​വാ​വ് ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗി​ലെ ക​ഫേ​യി​ൽ ഞാ‍​യ​റാ​ഴ്ച ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ്ട്രീ​റ്റ് ഫു​ഡ് ബാ​ർ നം​ബ​ർ 1 എ​ന്ന ക​ഫേ​യി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ വേ​ള​യി​ലാ​ണ് ട​ടാ​ർ​സ്കി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​രാ​ധി​ക എ​ന്ന വ്യാ​ജേ​ന ട​ടാ​ർ​സ്കി​യു​ടെ അ​ടു​ത്തെ​ത്തി​യ ഒ​രു യു​വ​തി ന​ൽ​കി​യ ശി​ൽ​പം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ ടെ​ല​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന ട​ടാ​ർ​സ്കി ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സു​ള്ള വ്ലോ​ഗ​റാ​ണ്. യു​ദ്ധ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ങ്കി​ലും റ​ഷ്യ​ൻ യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ളെ വീ​ഡി​യോ​ക​ളി​ലൂ​ടെ ട​ടാ​ർ​സ്കി വി​മ​ർ​ശി​ച്ചി​രു​ന്നു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ വി​ശ്വ​സ്ത​നും വാ​ഗ്ന​ർ കൂ​ലി​പ​ട​യാ​ളി സം​ഘ​ത്തി​ന്‍റെ ത​ല​വ​നു​മാ​യ യെ​വ്നെ​യ് പ്രി​ഗോ​ഴി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.