മെക്സിക്കോയിൽ എയർ ബലൂണിന് തീപിടിച്ചു: സഞ്ചാരികൾ താഴേക്ക് ചാടി; രണ്ടു മരണം
വെബ് ഡെസ്ക്
Sunday, April 2, 2023 3:24 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ടുപേർ മരിച്ചു. മെക്സിക്കോ സിറ്റിക്ക് സമീപമുള്ള പ്രശസ്തമായ തിയോതിഹുവാക്കൻ പുരാവസ്തു സൈറ്റിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം.
ബലൂണിന് തീപിടിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ പുറത്തേക്ക് എടുത്തുചാടി. രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.