വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. ദ​ക്ഷി​ണ-​മ​ധ്യ-​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ലാ​ണ് വി​നാ​ശ​ക​ര​മാ​യ കാ​റ്റും ചു​ഴ​ലി​ക്കാ​റ്റും വീ​ശി​യ​ടി​ച്ച​ത്.

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടെ​ന്ന​സി​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല് നാ​ശം വി​ത​ച്ച​ത്. തെ​ക്ക് അ​ർ​ക്ക​ൻ​സാ​സ്, മി​സി​സി​പ്പി, അ​ല​ബാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ൻ​ഡ്യാ​ന​യി​ലും മ​ല്ലി​നോ​യി​സി​ലും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ചി​രു​ന്നു.