കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾ തീപിടിക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റം ഉണ്ടാകും. മാലിന്യ കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസിന്‍റെ അന്വേഷണ റിപ്പോർട്ടിലും പറഞ്ഞിരുന്നു.