മന്ത്രി കെ.രാജന് വീണ് പരിക്ക്
Friday, March 31, 2023 2:12 PM IST
തൃശൂര്‍: റവന്യൂ മന്ത്രി കെ.രാജന് വീണ് പരിക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദ്ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ മന്ത്രി പടികളില്‍ കാല് തെറ്റി വീഴുകയായിരുന്നു.
പിന്നാലെ മന്ത്രിയെ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓഫീസ് അറിയിച്ചു.