കാണ്‍പൂരില്‍ വന്‍ തീപിടിത്തം; 500ല്‍ അധികം കടകള്‍ കത്തിനശിച്ചു
Friday, March 31, 2023 10:44 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം. 500ല്‍ അധികം കടകള്‍ കത്തിനശിച്ചു. 16 യൂണിറ്റ് അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബസ്മന്തി പ്രദേശത്തെ എആര്‍ ടവറില്‍നിന്നാണ് തീപടര്‍ന്നത്. പിന്നീട് സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
അടുത്ത നാലു മണിക്കൂറുകൊണ്ട് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. തീയണയ്ക്കാന്‍ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്നാണ് സൂചന.