ഇ​ൻ​ഡോ​ർ: ‌മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ക്ഷേ​ത്ര​ക്കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി ത​ക​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ൻ​ഡോ​റി​ലെ ശ്രീ ​ബ​ലേ​ശ്വ​ർ ജു​ലേ​ലാ​ൽ ക്ഷേ​ത്ര​ത്തി​ലെ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ഘോ​ഷ​ത്തി​നി​ടെ ആ​ളു​ക​ൾ കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി​ക്കു​മു​ക​ളി​ൽ ക​യ​റി​യ​തോ​ടെ ഭാ​രം​താ​ങ്ങാ​നാ​വാ​തെ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി (പി​എം​എ​ൻ​ആ​ർ​എ​ഫ്) യി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 വീ​തം ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.