അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ആറ് വയസുകാരനെ വെട്ടിക്കൊന്നു
സ്വന്തം ലേഖകൻ
Thursday, March 30, 2023 11:37 AM IST
തൃശൂർ: വരന്തരപ്പിള്ളി മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് ആറ് വയസുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.
ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ നജിമ കാട്ടൂനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിക്രമം നടത്തിയ അമ്മാവൻ ജമാലുവിനെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.