ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതിവിധിയുമായി ബന്ധപ്പെട്ട പരാമർശം: എഐജി എസ്. ഹരിശങ്കറിന് നോട്ടീസ്
Wednesday, March 29, 2023 5:18 PM IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ എഐജി എസ്. ഹരിശങ്കറിന് നോട്ടീസ്.
ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കെ. മാത്യു നല്‍കിയ ഹർജിയിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഏപ്രില്‍ ഒന്നിന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. വിചാരണക്കോടതിയുടെ വിധിക്കുപിന്നാലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെ അത്ഭുതമാണെന്നും ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ജുഡീഷറിയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്.