അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
Tuesday, March 28, 2023 11:43 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. 10000 രൂപ പിഴയും വിധിച്ചു.
മഞ്ജു ദേവി എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. 20202ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജഹാംഗീരാബാദ് സ്വദേശിനിയാണ് മഞ്ജു ദേവി. ഭര്‍ത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഇവര്‍ മക്കളായ ആരതി(12), സരസ്വതി(10), മാതേശ്വരി(എട്ട്), ശിവ് ശങ്കര്‍(ആറ്), കേശവ്(നാല്) എന്നീ കുട്ടികളെ ഗംഗാനദിയില്‍ എറിഞ്ഞാണ് കൊന്നത്.
മുങ്ങല്‍ വിദഗ്ധരെത്തിയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഡീഷണൽ സെഷൻസ് ജഡ്ജി ഷൈലോജ് ചന്ദ്രയാണ് പ്രതിക്ക് ശിക്ഷവിധിച്ചത്.