സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
Tuesday, March 28, 2023 11:42 AM IST
റിയാദ്: സൗദി അറേബ്യയിലെ മഹായില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. അപകടത്തില്‍പ്പെട്ടവരില്‍ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം.
മറിഞ്ഞ ബസിന് തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 18 പേരെ അബഹ അസീര്‍ ആശുപത്രി, ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്.