നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
Tuesday, March 28, 2023 11:43 AM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി നിതീഷ് റാണയെ നിയമിച്ചു. ശ്രേയസ് അയ്യർക്കു പരിക്കേറ്റതിനെത്തുടർന്നാണു നിയമനം.
നടുവിനു പരിക്കേറ്റതിനെത്തുടർന്ന് അയ്യർക്ക് ഐപിഎൽ നഷ്ടമായതിനെത്തുടർന്നാണു റാണയുടെ നിയമനം. സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിലെ നയിച്ച പരിചയം റാണയ്ക്കുണ്ട്.