ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Monday, March 27, 2023 8:08 PM IST
ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് നടപടി. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. രാഹുലിന്റെ ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലെയിന്‍ ഒഴിയാനാണ് നിർദേശം.
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ലോക്സഭ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്.