ന്യൂ​ഡ​ല്‍​ഹി: ആലപ്പുഴയിലെ കാ​പി​കോ റി​സോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം​ കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. റി​സോ​ര്‍​ട്ട് പൊ​ളി​ക്കാ​നു​ള്ള കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. 55 കെ​ട്ടി​ട​ങ്ങ​ളി​ല്‍ 54 ലും ​പൊ​ളി​ച്ചു​നീ​ക്കി. പ്ര​ധാ​ന കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി പൊ​ളി​ച്ചു ക​ഴി​ഞ്ഞു. പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ലാ​ണ് പൊ​ളി​ക്ക​ല്‍.

ഈ ​മാ​സം 28 ന​കം റി​സോ​ര്‍​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ മു​ഴു​വ​ന്‍ പൊ​ളി​ക്ക​ണം എ​ന്നാ​യി​രു​ന്നു സു​പ്രീം​ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 15ന് ​പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെങ്കിലും ഇ​തുവരെ പൊ​ളി​ച്ച് നീ​ക്കി​യ​ത് 54 വി​ല്ല​ക​ള്‍ മാ​ത്ര​മാ​ണ്.

നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​കം മു​ഴു​വ​ന് കെ​ട്ടി​ട​വും പൊ​ളി​ച്ചി​ല്ലെ​ങ്കി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യിരുന്നു. ഇ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന കെ​ട്ടി​ടം ഇ​ടി​ച്ചു​നി​ര​പ്പാ​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ധ​ന​ങ്ങ​ള്‍ ഊ​രി മാ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു റി​സോ​ര്‍​ട്ടി​ലെ വി​ല്ല​ക​ള്‍ ഇ​തുവ​രെ പൊ​ളി​ച്ചി​രു​ന്ന​ത്.