ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
Saturday, March 25, 2023 10:13 PM IST
ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ. 81 കിലോഗ്രാം ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തിൽ സവീതി ബൂറായിലൂടെയാണ് ഇന്ത്യ സ്വർണം നേടിയത്.
ചൈനയുടെ വാംഗ ലിനയെ 4 -3 എന്ന സ്കോറിന് വീഴ്ത്തിയാണ് ബൂറാ കിരീടം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ സ്പ്ലിറ്റ് ഡിസിസഷനിലൂടെയാണ് ബൂറായെ ജേതാവായി പ്രഖ്യാപിച്ചത്.
നേരത്തെ, 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ നീതു ഗംഗാസ് സ്വർണം നേടിയിരുന്നു.