അരിക്കൊമ്പന് ദൗത്യം; ചിന്നക്കനാലിലും ശാന്തന്‍പാറയിലും ശനിയാഴ്ച നിരോധനാജ്ഞ
Tuesday, March 21, 2023 10:43 PM IST
തൊടുപുഴ: ഇടുക്കിയില്‍ ഒറ്റയാന് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തന്‍പാറയിലും ശനിയാഴ്ച പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഷീബാ ജോര്‍ജ് അറിയിച്ചു. കോടനാട്ട് മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും.
മിഷന് അരിക്കൊമ്പന് ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്നും കളക്ടർ അറിയിച്ചു.
നേരത്തെ, അരിക്കൊമ്പനെ ശനിയാഴ്ച മയക്കുവെടി വച്ച് തളയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. പുലർച്ചെ നാലിനാണ് ദൗത്യം ആരംഭിക്കുക. ദൗത്യം പൂര്‍ത്തിയാക്കാന്‍ 71 പേരുള്ള 11 ടീമിനെയാണ് നിയോഗിച്ചത്. ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മോക്ഡ്രിൽ സംഘടിപ്പിക്കും.