കൽപ്പറ്റ: രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ജനപ്രതിനിധികളുമായി അദ്ദേഹം സംവദിക്കും. രാവിലെ 11 മുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് യോഗം.

ഉച്ചക്കുശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ രാഹുൽ ഡൽഹിയിലേക്ക് തിരിക്കും.