ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജി തള്ളി
Monday, March 20, 2023 8:43 PM IST
തലശേരി: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജി തള്ളി. തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ. ജോസാണ് ഹർജി തള്ളിയത്.
ജാമ്യം റദ്ദുചെയ്യാനുള്ള മതിയായ കാരണങ്ങളില്ലെന്നും ആകാശിനെതിരെ നിലവിലുണ്ടെന്ന് പറയുന്ന കേസുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷണം.
ഹൈക്കോടതി നല്കിയ ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചുവെന്നു കാണിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.