ചേർപ്പ് സദാചാര കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
Monday, March 20, 2023 3:49 PM IST
തൃശൂർ: ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ചിറയ്ക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളില്‍ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി.
കേസില്‍ അഞ്ച് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. ആക്രമണത്തിനുശേഷം നാടുവിട്ട അനസ് ഹരിദ്വാറിൽനിന്നും നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ മരിച്ചത്.