തൃശൂരില്‍ അഞ്ച് കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍
Monday, March 20, 2023 11:37 AM IST
തൃശൂര്‍: അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശിനി തൃശൂരില്‍ പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശിനി കോമള ബീവിയാണ് അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മുര്‍ഷിദാബാദില്‍നിന്നും തൃശൂരില്‍ വിതരണത്തിനെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.