രാഷ്ട്രപതിക്കായി വിരുന്ന് നടത്തി ഗവർണർ
Saturday, March 18, 2023 12:23 AM IST
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നൽകി.
വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്ത് ഹോട്ടലിൽ നടന്ന സൽക്കാരത്തിൽ ഗവർണർ, പത്നി രേഷ്മ, മുഖ്യമന്ത്രി പിണറായി വിജയൻ, പത്ന കമല, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, ആർ. ബിന്ദു, എം.ബി. രാജേഷ്, വീണാ ജോർജ്, അഹമദ് ദേവർകോവിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.
ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിരുന്നിൽ സന്നിഹിതരായിരുന്നു.