ഓസ്ട്രേലിയ 188ന് പുറത്ത്
Friday, March 17, 2023 5:18 PM IST
മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയ 188 റൺസിന് പുറത്തായി. മിച്ചൽ മാർഷിന്റെ തകർപ്പൻ അർധ സെഞ്ചുറിയിലൂടെ മികച്ച തുടക്കം ലഭിച്ച ഓസീസ് അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ഓസീസിനെ തകർത്തത്. ഹർദിക് പാണ്ഡ്യയ്ക്കും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
169/5 എന്ന നിലയിൽ നിന്നാണ് ഓസീസ് തകർന്നടിഞ്ഞത്. 65 ബോളിൽ 81 റൺസെടുത്ത മിച്ചൽ മാർഷിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഓസീസ് ഇന്നിംഗ്സിലെ സവിശേഷത. 10 ഫോറും അഞ്ച് സിക്സും അടങ്ങിയതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. മറ്റാർക്കും തിളങ്ങാനായില്ല. ഓസീസ് നിരയിലെ അഞ്ച് ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.