ഗോവിന്ദൻ പരാതി നൽകി, മുഖ്യമന്ത്രി എന്തേ സ്വപ്നയ്ക്കെതിരെ പരാതി നൽകാത്തത്: സുധാകരൻ
Thursday, March 16, 2023 5:38 PM IST
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി മാനനഷ്ടത്തിനു പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു.
ഇത് സിപിഎം വിലയിരുത്തണം. എം.വി. ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു.
ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്ന് ഇന്ന് കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന പ്രതിഷേധത്തിനിടെ സുധാകരൻ പറഞ്ഞിരുന്നു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.