അദാനി വിഷയത്തില്‍ ഇഡി അന്വേഷണം വേണം; പ്രതിഷേധ മാര്‍ച്ചുമായി എംപിമാര്‍
Wednesday, March 15, 2023 3:31 PM IST
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. പാര്‍ലമെന്റ് ഓഫീസില്‍നിന്ന് ഡല്‍ഹിയിലെ ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ലമെന്റ് വളപ്പില്‍ വച്ച് പോലീസ് തടഞ്ഞു.
ഇതോടെ റോഡില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചശേഷം എംപിമാര്‍ മടങ്ങി. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നൂറോളം എംപിമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ അഴിമതി എന്തുകൊണ്ടാണ് ഇഡി അന്വേഷിക്കാത്തതെന്ന് ഉള്‍പ്പെടെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.