പെരുമാൾ മുരുകന്റെ "പൂക്കുളി' അന്താരാഷ്ട്ര ബുക്കർ ലോംഗ്ലിസ്റ്റിൽ
Tuesday, March 14, 2023 10:47 PM IST
ന്യൂഡൽഹി: വിഖ്യാത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ "പൂക്കുളി' എന്ന നോവൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ലോംഗ്ലിസ്റ്റിൽ ഉൾപ്പെട്ടു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ "Pyre' ആണ് പട്ടികയിൽ ഉൾപ്പെട്ടത്.
വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണയിതാക്കളുടെ ജീവിതം പറയുന്ന കൃതിയാണ് പൂക്കുളി. അനിരുദ്ധൻ വാസുദേവൻ 2016-ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നോവലാണ് അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബുക്കർ ലോംഗ്ലിസ്റ്റിൽ ആദ്യമായി ഉൾപ്പെടുന്ന തമിഴ് സാഹിത്യകാരനാണ് പെരുമാൾ മുരുകൻ.
13 കൃതികളാണ് ലോംഗ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. "ടൂം ഓഫ് സാൻഡ്' എന്ന കൃതിയിലൂടെ ഗീതാഞ്ജലി ശ്രീ കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു.