കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; യുവാവ് അറസ്റ്റിൽ
Monday, March 13, 2023 8:34 PM IST
കണ്ണൂർ: തളിപ്പറന്പിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽവച്ചായിരുന്നു ആക്രമണം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ആസിഡ് ദേഹത്ത് വീണ് വഴിയാത്രക്കാരനും പരിക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്കറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
ആക്രമണത്തിൽ ഷാഹിദയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇവര് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.