അ​ഹ​മ്മ​ദാ​ബാ​ദ്: നാലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ കൂ​റ്റ​ൻ സ്‌​കോ​റി​ലേ​ക്ക്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ ഓ​സീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 385 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 164 റ​ൺ​സു​മാ​യി ഉ​സ്മാ​ൻ ഖ്വാ​ജ​യും നാല് റൺസുമായി മി​ച്ച​ൽ സ്റ്റാ​ർ​ക്കു​മാ​ണ് ക്രീ​സി​ൽ

നാ​ല് വി​ക്ക​റ്റ് ന​ഷ്‌ട​ത്തി​ൽ 255 റ​ണ്‍​സ് എ​ന്ന നി​ല‌‌​യി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ര​ണ്ടാം ദി​നം ല​ഭി​ച്ച​ത്. ഖ്വാ​ജ​യ്ക്ക് പി​ന്നാ​ലെ കാ​മ​റൂ​ണ്‍ ഗ്രീ​നും സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ​തോ​ടെ ഓ​സീ​സ് സ്കോ​ർ കു​തി​ച്ചു. മ​റു​വ​ശ​ത്ത് ഖ്വാ​ജ​യും ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഇ​ന്ത്യ വി​യ​ർ​ത്തു.

ഒ​ടു​വി​ൽ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നാ​ണ് ഗ്രീ​നെ വീ​ഴ്ത്തി ടീ​മി​ന് ബ്രേ​ക്ക് ത്രൂ ​ന​ൽ​കി​യ​ത്. 208 റ​ൺ​സാ​ണ് അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. പി​ന്നാ​ലെ അ​ല​ക്സ് ക്യാ​രി​യെ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​ക്കി അ​ശ്വി​ൻ ഇ​ന്ത്യ​ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കി.

പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​മ്മ മ​രി​യ ക​മ്മി​ൻ​സിന്‍റെ മ​രണത്തെ തു​ട​ർ​ന്ന് ആ​ദ​ര​സൂ​ച​ക​മാ​യി ക​റു​ത്ത ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് ഓ​സീ​സ് താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്.