ഭോ​പ്പാ​ല്‍: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ബെ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. രാം​ബാ​ബു ബാ​ഗ്രി​ക്കി​ന്(20) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഭോ​പ്പാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഘ​ട്ട് ജി​ല്ല​യി​ലെ സി​രാ​പൂ​രി​ല്‍ വ​ച്ച് വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ദി​ഗ് വി​ജ​യ് സിം​ഗും സം​ഘ​വും സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് പെ​ട്ടെ​ന്ന് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സിം​ഗി​ന്‍റെ കാ​ര്‍ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ സിം​ഗ് കാ​റി​ല്‍ നി​ന്നി​റ​ങ്ങി യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.