""നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം''; ഫേസ്ബുക്ക് പോസ്റ്റുമായി രേണു രാജ്
Thursday, March 9, 2023 4:09 PM IST
കൊച്ചി: വനിതാദിനത്തില്‍ എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ രേണു രാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയമാകുന്നു. കളക്ടര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ പങ്കുവച്ച പോസ്റ്റാണ് വൈറലായത്.
""നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'' എന്ന വരികളാണ് വനിതാദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയരുന്നതിനിടയിലായിരുന്നു നടപടി.
തീപിടിത്തതിന് പരിഹാരം കാണാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നതിനിടെ കളക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നിരുന്നു.