ഭു​വ​നേ​ശ്വ​ര്‍: കാ​ലി​ല്‍ കാ​മ​റ​യും മൈ​ക്രോ​ചി​പ്പും ഘ​ടി​പ്പി​ച്ച പ്രാ​വി​നെ ഒ​ഡീ​ഷ തീ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി. ഒ​ഡീ​ഷ​യി​ലെ പാ​ര​ദി​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടി​ല്‍​നി​ന്നാ​ണ് പ്രാ​വി​നെ പി​ടി​കൂ​ടി​യ​ത്.

ക​ട​ലി​ല്‍ മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ബോ​ട്ടി​ല്‍​ക​യ​റി​ക്കൂ​ടി​യ​താ​ണ് പ്രാ​വ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

മൃ​ഗ​ഡോ​ക്ട​റെ​ത്തി പ്രാ​വി​നെ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ക്ഷി​യു​ടെ കാ​ലി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടും.

അ​ജ്ഞാ​ത​മാ​യ ഏ​തോ ഭാ​ഷ​യി​ല്‍ പ്രാ​വി​ന്‍റെ ചി​റ​കു​ക​ളി​ല്‍ എ​ന്തോ എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.