ഗ്യാസ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്
Monday, March 6, 2023 2:57 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലക്നോവിലെ പാരാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഹൻ റോഡ് ചൗക്കി പ്രദേശത്തെ പാൽ കോളനിയിലാണ് സംഭവം.
ഗ്യാസ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ചികിത്സ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.