ക​ണ്ണൂ​ർ: ക്വ​ട്ടേ​ഷ​ൻ നേ​താ​ക്ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും ജി​ജോ തി​ല്ല​ങ്കേ​രി​യെ​യും ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ നി​ന്നും വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി. കാ​പ്പ ചു​മ​ത്തി​യ ത​ട​വു​കാ​രെ സ്വ​ന്തം ജി​ല്ല​യി​ലെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്ക​രു​തെ​ന്ന ച​ട്ട​മ​നു​സ​രി​ച്ചാ​ണ് ജ​യി​ല്‍ മാ​റ്റം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ക​ണ്ണൂ​രി​ല്‍ നി​ന്നും വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ഇ​രു​വ​രെ​യും ജ​യി​ല്‍ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പ​ത്താം ബ്ലോ​ക്കി​ലാ​ണ് ഇ​രു​വ​രെ​യും പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. കാ​പ്പ ചു​മ​ത്തി​യ​തി​നാ​ല്‍ ആ​റ് മാ​സം ത​ട​വി​ല്‍ ക​ഴി​യേ​ണ്ടി വ​രും.