ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ ബ​ന്ധം ആ​രോ​പി​ച്ച് ആ​ല​പ്പു​ഴ സി​പി​എ​മ്മി​ൽ കൂ​ട്ട രാ​ജി. 38 അം​ഗ​ങ്ങ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷീ​ദ് മു​ഹ​മ്മ​ദി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി എ​സ്‌​ഡി​പി​ഐ നേ​താ​വെ​ന്നാ​ണ് രാ​ജി​വ​ച്ച​വ​രു​ടെ പ​രാ​തി.

ചെ​റി​യ​നാ​ട് സൗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് രാ​ജി​വ​ച്ച​ത്. രാ​ജി​വ​ച്ച​വ​രി​ൽ നാ​ല് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രു​ണ്ട്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ഇ​വ​ർ പ​രാ​തി ന​ൽ​കി.

ഷീ​ദ് മു​ഹ​മ്മ​ദ് പ​ക​ൽ സി​പി​എ​മ്മും രാ​ത്രി എ​സ്‌​ഡി​പി​ഐ എ​ന്നു​മാ​ണ് രാ​ജി​വ​ച്ച​വ​രു​ടെ ആ​രോ​പ​ണം. ഷീ​ദ് മു​ഹ​മ്മ​ദി​ന്‍റെ വാ​ർ​ഡി​ൽ ജ​യി​ച്ച​ത് എ​സ്‌​ഡി​പി​ഐ ആ​ണ്. ഇ​തി​നു പി​ന്നി​ൽ ഒ​ത്തു​ക​ളി​യെ​ന്ന് രാ​ജി​വ​ച്ച​വ​ർ പ​റ​യു​ന്നു.