ആലപ്പുഴ: കേരളത്തിൽ അധികാരം പിടിച്ചെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാം. രാഷ്ട്രീയ നേതാക്കൾ അവരുടെ ആഗ്രഹം പറയുക സ്വഭാവികമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയിലെ സിപിഎമ്മില്‍ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾ ആരും വിശ്വസിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.