പൊതുവേദിയിലെ പരസ്യപരാമര്‍ശം ശരിയായില്ല; എം.കെ.രാഘവനെതിരെ കോഴിക്കോട് ഡിസിസി
Friday, March 3, 2023 9:20 PM IST
കോഴിക്കോട്: കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിനെതിരെ കോഴിക്കോട് ഡിസിസി. പൊതുവേദിയിലെ പരസ്യപരാമര്‍ശം ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ റിപ്പോർട്ട്. പരാമര്‍ശം അനുചിതവും അനവസരത്തിലും ആണെന്ന് കെപിസിസി പ്രസിഡന്റിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന് കോഴിക്കോട്ട് പറഞ്ഞിരുന്നു.